കാസർകോട് : വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്ന നിർമാണ തൊഴിലാളികളുടെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കാൻ കൺസ്ട്രക്‌ഷൻ വർക്കേഴ്‌സ്‌ യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ കമ്മിറ്റി തീരുമാനിച്ചു. നിർമാണ തൊഴിലാളി പെൻഷൻ സാമ്പത്തികബാധ്യത കേന്ദ്രസർക്കാർ വഹിക്കുക, 1996-ലെ നിർമാണത്തൊഴിലാളി ക്ഷേമനിധി സെസ് നിയമം സംരക്ഷിക്കുക, സിമന്റ് തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൺസ്ട്രക്‌ഷൻ വർക്കേഴ്‌സ്‌ ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് പണിമുടക്കുന്നത്. വ്യഴാഴ്ച ജില്ലയിലെ ഏരിയാ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസിലേക്ക് മാർച്ച് നടത്തും. പ്രസിഡന്റ് എം.വി. ചന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി പി. മണിമോഹൻ സംസാരിച്ചു.