step 1. പാസ്‌പോര്‍ട്ട് ഇന്ത്യയുടെ www.passportindia.gov.in എന്ന വെബ്‌സൈറ്റില്‍ New User ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യുക. 

step 2. ചലാന്‍ അടയ്ക്കുക. 18 വയസ്സോ അതിനു മുകളിലോ ഉള്ളവര്‍ക്ക്് 1500 രൂപയും താഴെയുള്ളവര്‍ക്ക് 1000 രൂപയുമാണ് ഫീസ്. തുക ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഓണ്‍ലൈന്‍ വഴിയോ അടയ്ക്കാം. സൈറ്റില്‍നിന്ന് ചലാന്‍ നമ്പര്‍ എടുത്ത് എസ്.ബി.ഐ. ബാങ്ക് വഴിയും പണമടയ്ക്കാം.

step 3. പണമടച്ചശേഷം ഏത് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലാണോ നിങ്ങള്‍ വെരിഫിക്കേഷനു പോകുന്നത് അത് തിരഞ്ഞെടുക്കുക. അപേക്ഷകന്റെ വിവരങ്ങളും പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലെത്താനുള്ള തീയതിയും സമയവും കുറിച്ച ഫോറം അവിടെ ലഭിക്കും. ഈ ഫോറവും വയസ്സ് തെളിയിക്കാനുള്ള ഒറിജിനല്‍ രേഖയുമായി വേണം നിശ്ചിതദിവസം പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലെത്താന്‍. വിദ്യാഭ്യാസം നേടിയവരാണങ്കില്‍ അത് തെളിയിക്കുന്ന രേഖകളും ഹാജരാക്കണം.

step 4. പാേസ്​പാര്‍ട്ട് സേവാകേന്ദ്രത്തിലെത്തിയാല്‍ അപേക്ഷകന്റെ ഫോട്ടോയും വിരലടയാളവും ശേഖരിക്കും. തുടര്‍ന്ന് വെരിഫിക്കേഷന്‍ ഓഫീസര്‍ പരിശോധന നടത്തും. 

step 5. വെരിഫിക്കേഷനുശേഷം അപേക്ഷയും വിവരങ്ങളും കോഴിക്കോട്ടുള്ള വെസ്റ്റ് ഹില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലേക്കയ്ക്കും. (നിലവില്‍ കാസര്‍കോട് പാേസ്​പാര്‍ട്ട് സേവാകേന്ദ്രത്തില്‍ സ്‌കാനിങ്ങിനും ഗ്രാന്‍ഡിങ്ങിനും സൗകര്യമില്ലാത്തതിനാലാണ് കോഴ്‌ക്കോട്ടേക്ക് അയ്ക്കുന്നത്)

തുടര്‍ന്ന് അവിടെവെച്ച് അപേക്ഷകന്റെ വിവരങ്ങള്‍ കംപ്യൂട്ടറിലാക്കുകയും (സ്‌കാനിങ്) പോലീസ് വെരിഫിക്കേഷനുശേഷം പാസ്‌പോര്‍ട്ട് ഗ്രാന്‍ഡിങ് ഓഫീസര്‍ പാസ്‌പോര്‍ട്ടിന് അനുമതി നല്കുകയും ചെയ്യും.

step 6. പാസ്‌പോര്‍ട്ടിന് അനുമതി ലഭിച്ചവ പ്രിന്റിങ് സെക്ഷനിലേക്ക് വിടുകയും പ്രിന്റ് ചെയ്ത് പാേസ്​പാര്‍ട്ടുകള്‍ അപേക്ഷകന്റെ വിലാസത്തിലേക്ക് തപാല്‍ മുഖാന്തരം അയച്ചുകൊടുക്കുകയും ചെയ്യും.