വെള്ളരിക്കുണ്ട്: കര്‍ണാടക വനാതിര്‍ത്തിയില്‍ ഉരുള്‍പൊട്ടി കൊന്നക്കാടിനടുത്ത് മൈക്കയത്ത് 300 മീറ്ററോളം റോഡ് തകര്‍ന്നു.
 
തോടിന്റെ കരയിലൂടെ കമ്മാടി കോളനിയിലേക്കുള്ള റോഡാണ് തകര്‍ന്നത്. ഉരുള്‍ പൊട്ടലില്‍ വെള്ളം ഉയര്‍ന്ന് റോഡിന്റെ അരികുഭിത്തി തകരുകയായിരുന്നു.

കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ മലവെള്ളം കുത്തിയൊലിച്ച് ഇരുകരയിലും നാശം വന്നിട്ടുണ്ട്.
 
ചെറിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്നുണ്ടെങ്കിലും റോഡിന്റെ വശം ഇനിയും ഇടിയാന്‍ സാധ്യതയുണ്ടെന്നത് ഭീതിയുയര്‍ത്തുന്നു.
 
എം.പി. ഫണ്ട് ഉപയോഗിച്ച് വകസിപ്പിച്ച റോഡാണ് തകര്‍ന്നിരിക്കുന്നത്.