തൃക്കരിപ്പൂര്‍: എടാട്ടുമ്മല്‍ തോട്ടുമുണ്ട്യക്കാവ് മൂവാണ്ട് കളിയാട്ടത്തിന്റെ ഭാഗമായി നിലംപണി തുടങ്ങി. ക്ഷേത്ര മതില്‍ക്കെട്ടിനകം ശുചീകരിച്ച് ചാണകം മെഴുകി തച്ചുറപ്പിക്കുകയാണ് ചെയ്യുന്നത്.
ഏപ്രില്‍ 24 മുതല്‍ 27 വരെ നടക്കുന്ന കളിയാട്ടത്തിന്റെ ഭാഗമായി കലാ-സാംസ്‌കാരിക പരിപാടികളും അരങ്ങേറും. 24ന് വൈകിട്ട് മൂന്നുമണിക്ക് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടക്കും. 25-ന് സാംസ്‌കാരിക പരിപാടിയില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ അനുമോദിക്കും. വൈകിട്ട് ആറ് മണിക്ക് നാടന്‍പാട്ട്.
26ന് രാത്രി കൊയോങ്കര കുഞ്ഞാലിന്‍ കീഴില്‍ നിന്നുള്ള കാഴ്ച ക്ഷേത്രത്തിലെത്തും. വിവിധ ദിവസങ്ങളിലായി അങ്കക്കുളങ്ങര ഭഗവതി, പൂമാരുതന്‍ ദൈവം,വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ടി, വീരന്മാര്‍, തൂവക്കാളി, ഗുളികന്‍ തുടങ്ങിയ തെയ്യങ്ങള്‍ കെട്ടിയാടും.