തൃക്കരിപ്പൂര്‍: നടക്കാവ് കൊവ്വല്‍ മുണ്ട്യ കളിയാട്ടം 18, 19 തീയതികളില്‍ നടക്കും. 18-ന് രാത്രി ഏഴുമണിക്ക് എണ്ണകൂട്ടല്‍ ചടങ്ങ്. തുടര്‍ന്ന് പരദേവത മൂവരുടെയും തോറ്റം. 9.30ന് തിരുമുല്‍ക്കാഴ്ച നടക്കാവ് ക്ഷേത്രപാലകന്റെ തിരുനടയില്‍നിന്നാരംഭിക്കും. തുടര്‍ന്ന് പയ്യന്നൂര്‍ സ്വരരാഗ് ഓര്‍ക്കസ്ട്രയുടെ ഗാനമേള.

19-ന് രാവിലെ 10 മണിമുതല്‍ വിഷ്ണുമൂര്‍ത്തി, അങ്കക്കുളങ്ങര ഭഗവതി, രക്തചാമുണ്ഡി, ഗുളികന്‍ എന്നീ തെയ്യങ്ങള്‍. ഉച്ചയ്ക്ക് ഒരുമണിമുതല്‍ അന്നദാനം.