രാജപുരം: റാണീപുരം വിനോദസഞ്ചാര കേന്ദ്രം ജില്ലയിലെ സ്ഥിരം ഓണാഘോഷ കേന്ദ്രമാക്കാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍. പനത്തടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ (ഡിറ്റി.പി.സി.) സഹകരണത്തോടെ സംഘടിപ്പിച്ച റാണീപുരം ഓണോത്സവത്തിന്റെ ഭാഗമായി നടന്ന സാസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ മറ്റേത് വിനോദസഞ്ചാര കേന്ദ്രത്തോടും കിടപിടിക്കാന്‍ കഴിയുന്ന ജൈവ വിനോദ സഞ്ചാരകേന്ദ്രമാണ് റാണീപുരം. അതുകൊണ്ടുതന്നെ വടക്കേ മലബാറുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പിാക്കുന്ന ടൂറിസം പദ്ധതികളില്‍ റാണീപുരത്തെ ഉള്‍പെടുത്തും. പ്രകൃതിസൗന്ദര്യം നിലനിര്‍ത്തി റാണീപുരത്തിന്റെ വികസനമാണ് നടപ്പാക്കേണ്ടത്. അഭ്യന്തര-വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കിന്നതിനൊപ്പം പ്രാദേശിക വിഭവങ്ങളുടെ വില്‍പ്പനയ്ക്കുള്ള വേദി കൂടിയായി ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മാറുന്നതോടെ തൊഴില്‍രംഗത്തും പുരോഗതി കൈവരിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളെ പുറംലോകത്തിന് പരിചയപ്പെടുത്തി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മുന്‍ൈകയെടുക്കേണ്ട ചുമതല ഡി.റ്റി.പി.സിയുടേതാണ്.
എന്നാല്‍, ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രത്തില്‍ നടത്തിയ പരിപാടിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം ഇല്ലാതിരുന്നത് പരിശോധിക്കുമെന്നും മന്ത്രി തുടര്‍ന്ന് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി.മോഹനന്‍ അധ്യക്ഷത വഹിച്ചു. ചലചിത്ര പിന്നണി ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു.
കരിക്കെ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബാലചന്ദ്രന്‍ നായര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.സി.മാധവന്‍, പി.തമ്പാന്‍, ആര്‍.സി. രജനിദേവി, പനത്തടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. പി.എന്‍.വിനോദ്കുമാര്‍, എം.വി.കൃഷ്ണന്‍, എം.എം.തോമസ്, സുനില്‍ മാടക്കാല്‍, സൂര്യനാരായണ ഭട്ട്, എം.വി.ഭാസ്‌കരന്‍, കെബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
രാവിലെ നടന്ന ഉദ്ഘാടന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹേമാംബിക അധ്യക്ഷത വഹിച്ചു.