പെരിയ: യാദവസമുദായത്തിലെ പ്രധാന കഴകമായ കല്യോട്ട് ഭഗവതിക്ഷേത്ര കഴകം പെരുങ്കളിയാട്ടത്തിനൊരുങ്ങുന്നു. പെരുങ്കളിയാട്ടത്തിന് നാള്‍കറിക്കുന്നതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഉത്തരമലബാറിലെ യാദവസമുദായംഗങ്ങളുടെ കൂട്ടായ്മ ക്ഷേത്രപരിസരത്ത് നടന്നു.
കൂട്ടായ്മയില്‍ പ്രധാന യാദവ കഴകങ്ങളായ കാപ്പാട്ട്, കണ്ണമംഗലം, മുളവന്നൂര്‍ കഴകങ്ങള്‍, ഇതര ഉപകഴകങ്ങളില്‍നിന്നും 108 തറവാടുകളില്‍നിന്നുമുള്ള പ്രതിനിധികളും യാദവസഭ ഭാരവാഹികളും സ്ഥാനികരും ആചാരക്കാരും പങ്കെടുത്തു. യാദവ കൂട്ടായ്മ യാദവസഭ സംസ്ഥാന പ്രസിഡന്റ് ഇ.കെ.രവീന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് താന്നിക്കാല്‍ കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു.
രമേഷ് യാദവ്, വയലപ്രം നാരായണന്‍, ദാമോദരന്‍ ചീമേനി, വി.കേളു മാസ്റ്റര്‍, എം.കെ.കൃഷ്ണന്‍, എം.കെ.സുനന്ദന്‍, കെ.കരുണാകരന്‍, വി.ഗോപി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ മറത്തുകളിയില്‍ ഫോക്ലോര്‍ പുരസ്‌കാരം നേടിയ പ്രകാശന്‍ പണിക്കരെ ആദരിച്ചു. പെരുങ്കളിയാട്ടത്തിന് തീയതി കുറിക്കുന്നതിന്റെ ഭാഗമായി 19 മുതല്‍ ക്ഷേത്രത്തില്‍ അഷ്ടമംഗല്യപ്രശ്‌നചിന്ത തുടങ്ങും. 11-ന് കൂട്ടപ്രാര്‍ഥനയും മൃത്യുഞ്ജയഹോമവും നടക്കും. ഐ.കെ.കൃഷ്ണദാസ് തന്ത്രി കാര്‍മികത്വംവഹിക്കും.