പെരിയ: പെരിയ നവോദയയില്‍ ചുമര്‍ചിത്ര പ്രദര്‍ശനം തുടങ്ങി. നവോദയയിലെ അഞ്ചാമത് ബാച്ചിലെ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയാണ് 10 ദിവസത്തെ ചുമര്‍ചിത്ര ശില്പശാല സംഘടിപ്പിച്ചത്. സഹപാഠിയും ചിത്രകാരിയുമായ കെ.വി. രശ്മിയാണ് കുട്ടികളെ ചുമര്‍ചിത്രകല പഠിപ്പിക്കാനെത്തിയത്. ചിത്രകലാധ്യാപകരായ അരവിന്ദാക്ഷന്‍, ശ്രീഷ അരവിന്ദ്, ചിത്രകാരന്‍ കൃഷ്ണന്‍ കുറ്റിക്കോല്‍, പ്രിന്‍സിപ്പല്‍ കെ.എം. വി ജയകൃഷ്ണന്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ടി.പി. മണി തുടങ്ങിയവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി.
നവോദയയിലെ ആറാംതരം മുതല്‍ പ്ലസ് വണ്‍ വരെയുള്ള കുട്ടികളാണ് ശില്പശാലയുടെ ഭാഗമായത്. കുട്ടികള്‍ ഒരുക്കിയ ചിത്രങ്ങളുടെ പ്രദര്‍ശനം കളക്ടര്‍ കെ.ജീവന് ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്. നായര്‍ അധ്യക്ഷയായി. വൈസ് പ്രിന്‍സിപ്പല്‍ മിനി സോമന്‍, പൂര്‍വ വിദ്യാര്‍ഥികളായ ശ്രീജിത്ത് പള്ളിക്കര, ജയന്‍ കുറ്റിക്കോല്‍ എന്നിവര്‍ സംസാരിച്ചു. ചുമര്‍ചിത്രപ്രദര്‍ശനം ഞായറാഴ്ച സമാപിക്കും.