പെരിയ: മാനവികതയുടെ ശബ്ദത്തിനുവേണ്ടി ഒരേമനസ്സോടെ രംഗത്തിറങ്ങാമെന്ന തീരുമാനവുമായി മാവുങ്കാല്‍ ആനന്ദാശ്രമത്തില്‍ നടന്ന മണ്ണ് ചിത്രകാരസംഗമം സമാപിച്ചു. ജില്ലയിലെ ചിത്രകാരന്‍മാരെ ഒരുകുടക്കീഴില്‍ അണിനിരത്തുന്നതിന്റെ ഭാഗമായാണ് ചിത്രകാര സംഗമം സംഘടിപ്പിച്ചത്.

പ്രകൃതിയുടെ ചൂഷണവും നഷ്ടമാകുന്ന പ്രകൃതിസൗന്ദര്യമുമെല്ലാം കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയ ചിത്രകാരന്‍മാര്‍ കാന്‍വാസില്‍ പകര്‍ത്തി. ജില്ലയില്‍ ഉയര്‍ന്നുവരുന്ന സാമൂഹിക തിന്മകളെ ഒരേവേദിയുടെ ഭാഗമായി കൂട്ടായി പ്രതിരോധിക്കാനാണ് സംഗമം സംഘടിപ്പിച്ചത്. കേരള ലളിതകലാ അക്കാദമി അംഗം രവീന്ദ്രന്‍ തൃക്കരിപ്പൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു.

ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ അധ്യക്ഷനായിരുന്നു. സ്വാമി മുക്താനന്ദ പ്രഭാഷണം നടത്തി. ടി.കെ.സുധാകരന്‍, ഇ.വി.അശോകന്‍, ശ്യാമ ശശി എന്നിവര്‍ സംസാരിച്ചു.