പെരിയ: കല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡ് സഹായത്തോടെയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഒരുകോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ എട്ട് ക്ലാസ് റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്.നായര്‍ അധ്യക്ഷയായിരുന്നു.
ജില്ലാ പഞ്ചായത്തംഗം അഡ്വ. വി.പി.പി.മുസ്തഫ, പി.ഉഷ, പി.കൃഷ്ണന്‍, ഉഷ രാമചന്ദ്രന്‍, ശശിധരന്‍ നായര്‍, സതീശന്‍ വെള്ളച്ചാല്‍, പ്രഥമാധ്യാപകന്‍ എം.സി.രാമചന്ദ്രന്‍, എ.ഗോവിന്ദന്‍ നായര്‍, എന്‍.ബാലകൃഷ്ണന്‍, പി.ടി.എ. പ്രസിഡന്റ് എ.സുരേന്ദ്രന്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ബി.ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.