കുണ്ടംകഴി: പച്ചപ്പണിഞ്ഞ പാടത്ത് സമൃദ്ധമായ വിളവ് സ്വപ്‌നം കണ്ടവരുടെ പ്രതീക്ഷകള്‍ തെറ്റുന്നു.
കൊളത്തൂര്‍ ബറോട്ടി ഹരിതം സ്വാശ്രയ സംഘാംഗങ്ങള്‍ നടത്തിയ നെല്‍ക്കൃഷിയാണ് വിളവെടുപ്പിന്റെ സമയമാകുമ്പോഴേക്കും അജ്ഞാതരോഗം പിടികൂടി നശിച്ചുതുടങ്ങിയത്.
രോഗമെന്താെണന്ന് കണ്ടുപിടിക്കാനോ പ്രതിവിധി നിര്‍ദേശിക്കാനോ ആവാതെ ബന്ധപ്പെട്ടവരും കുഴങ്ങിയപ്പോള്‍ സംഘം പ്രവര്‍ത്തകര്‍ പ്രയാസത്തിലായി.
മൂന്ന് ഏക്കറിലേറെ സ്ഥലത്ത് അത്യുത്പാദനശേഷിയുള്ള ഉമ എന്നയിനം നെല്‍വിത്താണ് കൃഷിചെയ്യാന്‍ ഉപയോഗിച്ചത്.
തുടക്കം മുതല്‍ മറ്റ് പ്രയാസങ്ങളൊന്നുമില്ലാതെ വളര്‍ന്നിട്ടും കതിരാകാറായപ്പോഴാണ് രോഗം ബാധിച്ചത്. തുടക്കത്തില്‍ ചെറിയ രീതിയില്‍ ബാധിച്ച രോഗം വളരെ പെട്ടെന്ന് പടരുകയായിരുന്നു.
തുടക്കം മുതല്‍ മറ്റ് പ്രയാസങ്ങളൊന്നുമില്ലാതെ വളര്‍ന്നിട്ടും കതിരാകാറായപ്പോഴാണ് രോഗം ബാധിച്ചത്. തുടക്കത്തില്‍ ചെറിയ രീതിയില്‍ ബാധിച്ച രോഗം വളരെ പെട്ടെന്ന് പടരുകയായിരുന്നു.
കൃഷി വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയെങ്കിലും കാരണം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.
കൊളത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് ഒന്നരലക്ഷം രൂപ വായ്പയെടുത്താണ് നെല്‍ക്കൃഷിക്ക് മുന്നിട്ടിറങ്ങിയത്.
പ്രതീക്ഷ തെറ്റിയതോടെ വായ്പ എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ് സംഘം പ്രവര്‍ത്തകര്‍.
ഇതിന് മുന്‍പും നെല്‍ക്കൃഷി ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരനുഭവം ആദ്യമാണെന്നാണ് സംഘം ഭാരവാഹികള്‍ പറയുന്നത്.