നീലേശ്വരം: എന്‍.കെ.ബി.എം.എ.യു.പി. സ്‌കൂളില്‍ ബോധവത്കരണ ക്ലാസ് നടത്തി. താലൂക്ക് ആസ്​പത്രി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.കെ.ശംഭു പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. എ.അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകന്‍ എ.വി.ഗിരീശന്‍, പി.വിജയന്‍, ഷീബ രാജു, കെ.വി.ശോഭന, കെ.ടി.നജ്മുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളില്‍ കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ എന്‍.എം.തോമസ്, പി.ടി.എ. പ്രസിഡന്റ് സജി കെ.ജോണ്‍, കെ.പി.മോഹനസുന്ദരം, ലീഡര്‍ ഭൗമ്യബാബു എന്നിവര്‍ സംസാരിച്ചു. നീലേശ്വരം ജേസീസ് സ്‌കൂളില്‍ ഹരിതകേരളം പദ്ധതി ഡോ. അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. സി.വി.വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം പി.വി.രാധാകൃഷ്ണന്‍, എം.വിജയന്‍, പി.സന്തോഷ്, സി.മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കുമ്പളപ്പള്ളി എസ്.കെ.ജി.എം.എ.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കുമ്പളപ്പള്ളിയും പരിസരവും ശുചീകരിച്ചു. ബിരിക്കുളം എ.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തെരുവോര സമൂഹ ചിത്രരചന നടത്തി. നീലേശ്വരം ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ശുചീകരിച്ചു. നഗരസഭാംഗം സി.മാധവി ഉദ്ഘാടനം ചെയ്തു.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എസ്.ഐ. പി.നാരായണന്‍, കെ.മോഹനന്‍, ക്ലബ്ബ് ഭാരവാഹികളായ എം.വിജയന്‍, പി.സുനില്‍ കുമാര്‍, പി.ഭാര്‍ഗവന്‍, പി.സി.സുരേന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
അയ്യങ്കാവ് വയലില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറിക്കൃഷി തുടങ്ങി.
പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. എ.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ജ്യോതികുമാരി, കെ.സുചിത്ര, കെ.പി.കൃഷ്ണന്‍, കെ.വി.കേളു, മധു നാര്‍ക്കൊള എന്നിവര്‍ സംസാരിച്ചു. രണ്ട് ഏക്കര്‍ സ്ഥലത്താണ് പച്ചക്കറിക്കൃഷി ആരംഭിച്ചത്. തടയണ സംരക്ഷണ പരിപാടിയും സംഘടിപ്പിച്ചു.