നീലേശ്വരം: പട്ടേന ശങ്കരമംഗലം വൈരജാതക്ഷേത്രത്തിലെ ചതുര്‍ദിന കളിയാട്ടം ആരംഭിച്ചു. പുതുക്കൈ സദാശിവക്ഷേത്രത്തില്‍നിന്നുള്ള കലവറഘോഷയാത്രയോടെയായിരുന്നു തുടക്കം.
ഉത്സവദിവസങ്ങളില്‍ ഊര്‍പ്പഴശ്ശി, വേട്ടയ്‌ക്കൊരുമകന്‍, വൈരജാതന്‍, രക്തേശ്വരി, പാടാര്‍കുളങ്ങര ഭഗവതി, കന്നിക്കൊരുമകന്‍, മാഞ്ഞാളമ്മ, പുല്ലൂര്‍ണന്‍, പുല്ലൂരാളി, പൊട്ടന്‍ എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തും. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം വൈരജാതനീശ്വരന്റെ കൊടിയിലപിടിയും തുടര്‍ന്ന് വെള്ളാട്ടവും രാത്രി അന്നദാനവും. സമാപനദിവസമായ ബുധനാഴ്ച രാവിലെ വൈരജാതനീശ്വരന്റെ തിറയുടെ പുറപ്പാട്.