ചെ​റുവത്തൂര്‍: മംഗളുരൂവില്‍നിന്ന് മണലുമായെത്തിയ ലോറി ദേശീയപാതയില്‍ ഞാണങ്കൈയില്‍ അപകടത്തില്‍പ്പെട്ടു. കണ്ണൂരില്‍നിന്ന് മംഗളൂരുവിലെ റബ്ബര്‍ ഉത്പാദനകേന്ദ്രത്തിലേക്ക് യന്ത്രവുമായി പോവുകയായിരുന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ മിനിലോറിയുടെ മുന്‍ഭാഗം തകര്‍ന്നു. പിന്‍ഭാഗത്ത് മറ്റൊരു ലോറിയും ഇടിച്ചു. വാഹനത്തിലുണ്ടയിരുന്ന യന്ത്രങ്ങള്‍ക്ക് കേടുപാടുപറ്റി.

പിന്നാലെയെത്തിയ മുന്നുമണല്‍ലോറികള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടു. പോലീസിന്റെ കണ്ണില്‍പ്പെടാതെ കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടി. രണ്ടുലോറികള്‍ അപകടസ്ഥലത്തുനിന്നും ഒന്ന് മട്ടലായിയിലും മറ്റൊരു ലോറി പാലക്കുന്നില്‍വെച്ചും പോലീസ് പിടികൂടി.

ശനിയാഴ്ച രാവിലെയായിരുന്നു അപകടവും മണല്‍വേട്ടയും. ചന്തേര പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ. എം.രാജന്‍, സീനിയര്‍ സിവില്‍ പോലീസ് ഒഫീസര്‍ സുവര്‍ണന്‍, സിവില്‍ പോലീസ് ഓഫീസര്‍ ദീപേഷ് എന്നിവരാണ് മണല്‍ലോറികള്‍ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു.