കാസര്‍കോട്: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യനിജസ്ഥിതി മനസ്സിലാക്കാന്‍ മാധ്യമസംഘത്തെ അയക്കണമെന്ന് സംസ്ഥാന ഉപാധ്യക്ഷന്‍ പൂന്തുറ സിറാജ് ആവശ്യപ്പെട്ടു. സഹോദരന്റെ മരണകാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് എന്ന യുവാവ് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ സമരം ബഹുജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഇടയായത് മാധ്യമ ഇടപെടലാണ്. മഅദനിയേ നേരില്‍ കണ്ടാലേ മനസ്സിലാകൂ. ഭയപ്പെടുത്തുന്ന അവസ്ഥയിലാണ് അദ്ദേഹം ജയിലില്‍ കഴിയുന്നത്. ഈ അവസ്ഥ മാധ്യമങ്ങള്‍ ഒപ്പിയെടുത്ത് പുറംലോകത്തെ അറിയിക്കണം -പാര്‍ട്ടി ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് അദ്ദേഹം ആവശ്യപ്പെട്ടു. അബ്ദുള്ളക്കുഞ്ഞി ബദിയടുക്ക അധ്യക്ഷം വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ മുഖ്യപ്രഭാഷണം നടത്തി.

എസ്.എം.ബഷീര്‍ അഹമ്മദ്, ഗോപി കുതിരക്കല്‍, ഹുസൈനാര്‍ ബെണ്ടിച്ചാല്‍, പി.ടി.യു.സി. സംസ്ഥാന സെക്രട്ടറി ഉബൈദ് മുട്ടുന്തല, എം.ടി.ആര്‍. ഹാജി ആദൂര്‍, എം.കെ.ഇ.അബ്ബാസ്, മുഹമ്മദ് സഖാഫ് തങ്ങള്‍, അബ്ദുല്‍ റഹിമാന്‍ പുത്തിഗെ, ജാസി പൊസോട്ട് എന്നിവര്‍ സംസാരിച്ചു. ഷാഫി കളനാട്, ബഷീര്‍ കൊടിയമ്മ (ജോ. സെക്ര.), അബ്ദുള്ള ബദിയടുക്ക (ഖജാ.), മൊയ്തു ബേക്കല്‍ (സംസ്ഥാന കൗണ്‍സില്‍ അംഗം) എന്നിവരെ ഭാരവാഹികളാക്കി.