കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ എല്ലാം തികഞ്ഞവരാണെന്ന ചിന്ത ശരിയല്ലെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓഫീസുകളിലേക്ക് ഓരോ ആവശ്യത്തിനുമെത്തുന്നവര്‍ സാധാരണക്കാരായിരിക്കും. ചിലപ്പോള്‍ ഒന്നും അറിയാത്തവര്‍. എന്നെ പഠിപ്പിക്കാന്‍ വരേണ്ട എന്ന ഭാവം ഒരിക്കലും ശരിയല്ല.
രാഷ്ട്രീയക്കാരനായ ജനപ്രതിനിധിക്കും ഉദ്യോഗസ്ഥര്‍ക്കും അറിയാത്ത നിരവധി കാര്യങ്ങളുണ്ട്. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനത്തിലൂടെയാണ് സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തുന്നത്. സര്‍ക്കാര്‍ മാറിവരുമ്പോഴും ഞാനിവിടെ ഉണ്ടാകും. അതുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കേണ്ട എന്ന് ചിന്തിക്കുന്നവരുണ്ട്. ഈ ന്യൂനപക്ഷം എല്ലാ ഉദ്യോഗസ്ഥരുടെയും പേര് ചിത്തയാക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തില്‍ അഴിമതി നിലനില്‍ക്കുന്നതുപോലെ ഉദ്യോഗസ്ഥരിലും അഴിമതിയുണ്ട്. ഇത് തടയാന്‍ ഉത്തരവാദിത്വമുള്ള സംഘടനകള്‍തന്നെയാണ് മുന്നിട്ടിറങ്ങേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘാടകസമിതി ചെയര്‍മാന്‍ ടി.കൃഷ്ണന്‍ അധ്യക്ഷനായിരുന്നു. സി.പി.ഐ. ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എ.കെ.എസ്.ടി.യു. ജില്ലാ സെക്രട്ടറി വിനോദ്കുമാര്‍, എം.കരുണാകരന്‍, സരോജിനി, കെ.കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു. പ്രതിനിധിസമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.വിജയകുമാരന്‍ നായര്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി.ദിവാകരന്‍ അധ്യക്ഷനായിരുന്നു. വി.ഭുവനേന്ദ്രന്‍, നരേഷ്‌കുമാര്‍ കുന്നിയൂര്‍, എന്‍.മണിരാജ്, കുഞ്ഞമ്പു മാവുവളപ്പില്‍, ആര്‍.മനോജ്കുമാര്‍, ഇ.മനോജ്കുമാര്‍, സി.കെ.ബിജുരാജ് എന്നിവര്‍ സംസാരിച്ചു.