കാസര്‍കോട്: തീവണ്ടിയിലെ ജനറല്‍ കോച്ചിലുണ്ടായിരുന്ന ട്രോളിബാഗില്‍നിന്ന് രണ്ടുകിലോ കഞ്ചാവ് പിടിച്ചു. 27 കിലോ നിരോധിത പാന്‍ ഉത്പന്നങ്ങളും കണ്ടെത്തി. ഒന്നരലക്ഷം രൂപ വിലമതിക്കുന്നതാണ് പിടികൂടിയവ. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് മംഗളൂരു-ചെന്നൈ മെയിലിലെ (12602) പിറകിലെ ജനറല്‍ കോച്ചില്‍നിന്നാണ് ഇവ പിടിച്ചത്. രണ്ട് ട്രോളിബാഗില്‍ സൂക്ഷിച്ചനിലയിലായിരുന്നു. ആളുണ്ടായിരുന്നില്ല.
ആര്.പി.എഫ്., എക്സൈസ്, ഇന്റലിജന്‍സ് കാസര്‍കോട് എന്നിവയുടെ സംയുക്ത പരിശോധനയിലാണ് കഞ്ചാവും പാനും പിടിച്ചത്. മംഗളൂരു ആര്.പി.എഫ്. ഇന്‍സ്പെക്ടര്‍ പി.ഫിറോസിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ സി.പി.സുരേഷ്, പി.അനില്‍, വി.വി.സഞ്ജയ്കുമാര്‍, എക്സൈസ് ഉദ്യോഗസ്ഥരായ വിനയരാജ്, വി.ഡി.സന്തോഷ്, വി.സന്തോഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.