കാസര്‍കോട്: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പരവനടുക്കത്ത് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി 30 വരെ നീട്ടി. അപേക്ഷാഫോറം സ്‌കൂള്‍ ഓഫീസില്‍നിന്നും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍നിന്നും സൗജന്യമായി ലഭിക്കും.ക്വാറി ഉടമകള്‍ ജാഗ്രത പാലിക്കണം

കാസര്‍കോട്:
മഴക്കാലത്ത് ക്വാറി ഉടമകളും ഖനനംനടത്തുന്ന സ്ഥലത്തിന്റെ ഉടമകളും ക്വാറികളില്‍ അപകടമുണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ജില്ലാ സീനിയര്‍ ജിയോളജിസ്റ്റ് അറിയിച്ചു. തുടര്‍ച്ചയായി മഴപെയ്യുന്ന സമയങ്ങളില്‍ എല്ലാവിധ ഖനനപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണം. മഴക്കാലത്ത് ക്വാറികളില്‍ ഇളകിനില്‍ക്കുന്ന കല്ലും മണ്ണും ഇടിഞ്ഞുവീഴാനുള്ള സാധ്യത ഒഴിവാക്കാനും ക്വാറികളില്‍ വെള്ളം കെട്ടിക്കിടന്ന് അതില്‍വീണ് അപകടമുണ്ടാകാതിരിക്കാനും ക്വാറികള്‍ക്ക് ചുറ്റും വേലികെട്ടി സുരക്ഷ ഉറപ്പുവരുത്തണം.സംഘാടകസമിതി യോഗം നാളെ

ചെമ്മനാട്:
കുടുംബശ്രീ കാസര്‍കോട് താലൂക്ക് കലോത്സവത്തിന്റെയും ജില്ലാ കലോത്സവത്തിന്റെയും സംയുക്ത സംഘാടകസമിതി യോഗം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചെമ്മനാട് പഞ്ചായത്ത് ഹാളില്‍ ചേരും.