കാസര്‍കോട്: ജില്ലാ ലൈബ്രറിയിലെ ഭാഷാന്യൂനപക്ഷ കോര്‍ണറര്‍ 'പരസ്​പരം' ബഹുഭാഷാ സാഹിത്യ സംഗമവും അനുസ്മരണ പരിപാടിയും നടത്തി. ഡോ. പാദക്കല്‍ വിഷ്ണു ഭട്ട് ഉദ്ഘാടനംചെയ്തു. ഭാഷകള്‍തമ്മില്‍ ഒരിക്കലും അസഹിഷ്ണുത പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് ഭാഷക്കാര്‍ പരസ്​പരം അറിയുകയും ബഹുമാനിക്കുകയുംവേണം. ജില്ലയിലെ കന്നഡക്കാര്‍ കന്നഡയെ അമ്മയെപ്പോലെ സ്‌നേഹിക്കുന്നത് സ്വഭാവികംമാത്രമാണ്. അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം കന്നഡയിലൂടെത്തന്നെ വേണമെന്നതും അവരുടെ അവകാശമാണ്. എന്നാല്‍ മലയാളം പഠിക്കില്ലെന്ന വാശിയും പാടില്ല. കന്നഡക്കാര്‍ മലയാളവും മലയാളക്കാര്‍ കന്നഡയും പഠിക്കുക എന്നതാണ് അസഹിഷ്ണുത ഒഴിവാക്കാനുള്ള ഏറ്റവുംനല്ല മാര്‍ഗമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.അപ്പുക്കുട്ടന്‍ അധ്യക്ഷതവഹിച്ചു. പി.വി.കെ. പനയാല്‍, പി.കെ.അഹമ്മദ് ഹുസൈന്‍, ശങ്കരനാരായണ ഭട്ട്, പി.എസ്.പുണഞ്ചിത്തായ, ഡോ. ചന്ദ്രശേഖര ദാമ്‌ളെ, യു.ശ്യാംഭട്ട്, ഡോ. പി.പ്രഭാകരന്‍, എസ്.വി.ഭട്ട് എന്നിവര്‍ സംസാരിച്ചു.