കാസര്‍കോട്: ലക്ഷദ്വീപിലേക്ക് കുതിച്ച പായ്വഞ്ചികളെ കടല്‍ വലച്ചപ്പോള്‍ കാസര്‍കോട് തീരത്ത് ആഹ്ലാദത്തിര.

കാരണം ഇരട്ടക്കുട്ടികളായ ഇഷികക്കും ഇഷാറിനും അച്ഛനെ കാണാനായി. കടലില്‍ ന്യൂനമര്‍ദത്തിന്റെ തടസ്സങ്ങളില്‍പ്പെട്ട് തീരത്തടുപ്പിച്ച വഞ്ചികളിലൊന്നില്‍ അവരുടെ അച്ഛനുണ്ടായിരുന്നു. സുബേദാര്‍ കെ.ദിലീപ്കുമാര്‍.

ഇ.എം.ഇ.യില്‍ (ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സ്) സുബേദാറായ കെ.ദിലീപ്കുമാറിനാണ് അപ്രതീക്ഷിതമായി കുടുംബത്തെ കാണാനായത്. പായ്വഞ്ചിയിലെ ഏക മലയാളിയായ ദിലീപ് നീലേശ്വരം ചാത്തമത്ത് സ്വദേശിയാണ്.

ദിലീപിനെ കാണാന്‍ ഭാര്യ ധന്യയും ഇരട്ടക്കുട്ടികളായ ഇഷികയും ഇഷാറും കുടുംബവും എത്തി.