കാസര്‍കോട്: റെയില്‍പ്പാളം മാറ്റലിന്റെ ദുരിതത്തിനൊപ്പം തീവണ്ടിയുടെ എന്‍ജിന്‍തകരാര്‍ ഇരുട്ടടിയായി. ഉച്ചയ്ക്ക് ഒന്നരമണിക്ക് ഇന്റര്‍സിറ്റിയുടെ എന്‍ജിന്‍ പെരുവഴിയിലായപ്പോള്‍ വിഷമിച്ചത് ആറ് വണ്ടികളിലെ യാത്രയായിരുന്നു. സ്ഥിരം യാത്രക്കാര്‍ക്കൊപ്പം മംഗളൂരു ആസ്​പത്രിയില്‍ പോയവരും സ്ത്രീകളും കുട്ടികളും കുടുങ്ങി.

ഉച്ചയ്ക്കുവരേണ്ട വണ്ടികള്‍ സ്റ്റേഷനുകളിലെത്തിയത് വൈകുന്നേരമാണ്. സൂപ്പര്‍ഫാസ്റ്റ് നിര്‍ത്താത്ത ചെറിയ സ്റ്റേഷനുകളില്‍ കാത്തുനിന്നവര്‍ക്ക് ആശ്രയം പാസഞ്ചറായിരുന്നു. എന്നാല്‍, ഈ വണ്ടിയും മണിക്കൂറുകള്‍ വൈകി. ആറുമണിക്കാണ് വണ്ടി മഞ്ചേശ്വരത്തെത്തിയത്.

ചെന്നൈ മെയില്‍, തിരുവനന്തപുരം എക്‌സ്​പ്രസ്, ചെന്നൈ സൂപ്പര്‍ഫാസ്റ്റ്, വരാവല്‍, പുതുച്ചേരി എന്നീ വണ്ടികളും വൈകി. ഇതിനുശേഷമാണ് എന്‍ജിന്‍ തകരാറിലായ ഇന്റര്‍സിറ്റി ഓടിയത്. തുടര്‍ന്ന് ഏറ്റവും അവസാനം പാസഞ്ചറും പുറപ്പെട്ടു.