കാസര്‍കോട്: വിദ്യാനഗര്‍ സായുധസേന ഗ്രൗണ്ടില്‍ നടന്ന ജില്ലാ പോലീസ് കായിക മേളയില്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് വിഭാഗം 101 പോയിന്റുമായി വിജയികളായി. 51 പോയിന്റുമായി കാസര്‍കോട് സബ് ഡിവിഷനും 30 പോയിന്റുമായി കാഞ്ഞങ്ങാട് സബ് ഡിവിഷനുമാണ് രണ്ടും മൂന്നും സ്ഥാനം നേടിയത്. രാവിലെ കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍നിന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. എം.വി.സുകുമാരന്‍ ദീപശിഖ കൈമാറി.

മത്സരങ്ങള്‍ നടക്കുന്ന എ.ആര്‍. ഗ്രൗണ്ടില്‍ യാത്ര സമാപിച്ചു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍ ദീപശിഖ ഏറ്റുവാങ്ങി ദീപംതെളിച്ചു. വിവിധ മത്സരങ്ങളിലായി 400 ഉദ്യോഗസ്ഥരാണ് മേളയില്‍ പങ്കെടുത്തത്. വൈകുന്നേരം പോലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബ് നടന്നു. സമാപന സമ്മേളനത്തില്‍ കണ്ണൂര്‍ റേഞ്ച് ഐ.ജി. മഹിപാല്‍ യാദവ്, കളക്ടര്‍ കെ.ജീവന്‍ ബാബു എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.