34 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ഡോക്യുമെന്ററി. എഴുത്തുകാരനും സാഹിത്യവേദി പ്രസിഡന്റുമായ ഡോ. അംബികാസുതന്‍ മാങ്ങാടാണ് ഇതിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ജലീല്‍ ബാദുഷയാണ് ഛായാഗ്രഹണം. വിപിന്‍ രവി എഡിറ്റിങ്ങും ജയന് മാങ്ങാട് ശബ്ദലേഖനവും നടത്തി. അജേഷ് കടന്നപ്പള്ളിയാണ് ശബ്ദം നല്‍കിയത്.
കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളിലാണ് ചിത്രീകരണം നടന്നത്. കഴിഞ്ഞ 12 വര്‍ഷമായി സാഹിത്യവേദി നെഹ്രു കോളേജില്‍ പൊലിയന്ത്രം ചടങ്ങ് നടത്തുന്നുണ്ട്.