കാഞ്ഞങ്ങാട്: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി.) ജില്ലാ കമ്മിറ്റി 30-ന് ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ജില്ലാകമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് പി.ജി.ദേവ് അധ്യക്ഷതവഹിച്ചു. കെ.എന്‍.ശശി, പി.വി.ബാലകൃഷ്ണന്‍, മുത്തലീബ് പടന്ന, സുരേഷ്ബാബു, വി.ബാലകൃഷ്ണന്‍, ലക്ഷ്മിനാരായണന്‍, ബാലകൃഷ്ണന്‍ ചീമേനി, ഹരി കാസര്‍കോട്, നാരായണന്‍ കാട്ടുകുളങ്ങര എന്നിവര്‍ സംസാരിച്ചു.ചിത്രരചനാ മത്സരജേതാക്കള്‍

കാഞ്ഞങ്ങാട്:
മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി മഹാകവി പി. സ്മാരക കലാകേന്ദ്രവുമായി സഹകരിച്ച് ചിത്രം വിചിത്രം ചിത്രരചനാ മത്സരം നടത്തി. എല്‍.പി., യു.പി., ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ സാരംഗിയും അഭിജിത്തും ആതിരയും ജേതാക്കളായി. എസ്.കെ.സാന്ദ്ര, പി.വി.അഭിമന്യു (എല്‍.പി.), പി.ആദിത്യന്‍, പി.വി.സ്​പന്ദന (യു.പി.), ശിഖര്‍ ദിനേശ്, പി.സിദ്ധാര്‍ഥ് (ഹൈസ്‌കൂള്‍) എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍.

ആര്‍ട്ടിസ്റ്റ് ടി.രാഘവന്‍ ഉദ്ഘാടനം ചെയ്തു. കെ.വി.സുഗതന്‍ അധ്യക്ഷതവഹിച്ചു. പ്രഥമധ്യാപകന്‍ കൊടക്കാട് നാരായണന്‍, പി.മുരളി, സി.പി.ശുഭ, വിനോദ് അമ്പലത്തറ, പി.എന്‍.വിനോദ്കുമാര്‍, ഇ.വി.അശോകന്‍, സണ്ണി കെ.മാടായി എന്നിവര്‍ സംസാരിച്ചു. സമാപനച്ചടങ്ങില്‍ ആര്‍ട്ടിസ്റ്റ് മോഹനചന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.പ്രതിഷേധിച്ചു

കാഞ്ഞങ്ങാട്:
ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ ഭാരവാഹിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പവിത്രന്‍ കുന്നുമ്മലിനെ മര്‍ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ (ഐഎന്‍.ടി.യു.സി.) കാഞ്ഞങ്ങാട് ഡിവിഷന്‍ യോഗം ആവശ്യപ്പെട്ടു. ബാലകൃഷ്ണന്‍ സൗത്ത് അധ്യക്ഷതവഹിച്ചു. നാരായണന്‍ കാട്ടുകുളങ്ങര, ബാലകൃഷ്ണന്‍ മുച്ചിലോട്ട്, സതീഷ് ചന്ദ്രന്‍ മാവുങ്കാല്‍, ബഷീര്‍ കൊളവയല്‍, ചന്ദ്രന്‍ കല്ലിങ്കാല്‍, വിനു തോയമ്മല്‍, കോരന്‍ കുശാല്‍നഗര്‍, ജ്യോതിരാജ് പുല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.