കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പുതിയകോട്ടയിലെ പൊതുകിണറില്‍വീണ് രാവണീശ്വരത്തെ കെ.വി.സന്തോഷ്‌കുമാറിന് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. കമ്പിവലയിട്ട കിണറിന്റെ അരമതിലില്‍ ഇരുന്നപ്പോഴാണ് താഴേക്ക് വീണത്. അഗ്നിരക്ഷാസേന കയര്‍വല ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. ജില്ലാ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.പാന്‍മസാല: രണ്ടുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്:
ഹൊസ്ദുര്‍ഗ് പോലീസിന്റെ പരിശോധനയില്‍ 1500 പാന്‍മസലാകള്‍ പിടികൂടി. മന്‍സൂര്‍ ജങ്‌നിലെ അസൈനാര്‍ (56), ചിത്താരിയിലെ അസൈനാര്‍ (50) എന്നിവരെ അറസ്റ്റുചെയ്തു.സ്വീകരണം ഇന്ന്

കാഞ്ഞങ്ങാട്:
മടിയന്‍കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ മഡിയന്‍ നായര്‍ സ്ഥാനം സ്വീകരിച്ച ബേളൂര്‍ മലൂര്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ക്ക് വെള്ളിക്കോത്ത് പുറവങ്കര തറവാട്ടില്‍ ഞായറാഴ്ച രാവിലെ 11 മണിക്ക് സ്വീകരണം നല്‍കും.ജൈവ അരി വിതരണം

കോട്ടച്ചേരി:
കന്നിരാശി വയനാട്ടുകുലവന്‍ ദേവസ്ഥാനത്തുനിന്ന് ഞായറാഴ്ചമുതല്‍ ജൈവ അരി വിതരണംചെയ്യും. തെയ്യംകെട്ടിന്റെ ഭാഗമായി നാട്ടുകാര്‍ വിളയിച്ചെടുത്ത അരിയാണിത്.