കാഞ്ഞങ്ങാട് : കേന്ദ്രസര്‍ക്കാര്‍ മോട്ടോര്‍ വാഹന ഫീസുകള്‍ കുത്തനെ കൂട്ടിയതില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയന്‍ ജില്ലാക്കമ്മിറ്റി കാഞ്ഞങ്ങാട് മുഖ്യ തപാലാപ്പീസിനു മുന്നില്‍ ധര്‍ണ നടത്തി.
 
പെട്രോല്‍, ഡീസല്‍ വിലവര്‍ധന പിന്‍വലിക്കുക, നോട്ട് നിരോധനം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു. സി.ഐ.ടി.യു. ജില്ലാ ജനറല്‍സെക്രട്ടറി ടി.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു.
 
ഐ.എന്‍.ടി. യു.സി. നേതാവ് കെ.എന്‍. ശശി അധ്യക്ഷത വഹിച്ചു. പി. വിജയകുമാര്‍, ഷെറീഫ് കൊടവഞ്ചി, കാറ്റാടി കുമാരന്‍, ഉണ്ണിനായര്‍, കെ.വിദ്യാധരന്‍, ദാമോദരന്‍, കരീം കുശാല്‍നഗര്‍, വി.ശശി, എം. പൊക്ലന്‍ എന്നിവര്‍ സംസാരിച്ചു.