ചെര്‍ക്കള: ചേരൂര്‍ കടവില്‍ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരനായ സെയ്ബാനെ കാണുന്നില്ലെന്ന വാര്‍ത്ത കാട്ടുതീപോലെയാണ് പരന്നത്.
കുളിപ്പിക്കുന്നതിന് ചൂടുവെള്ളവുമായി അമ്മ റുഖ്സാന നോക്കിയപ്പോഴാണ് മുറ്റത്ത് കളിക്കുകയായിരുന്ന ഏക മകന് സെയ്ബാനെ കാണുന്നില്ലന്ന് മനസ്സിലായത്.
ഗള്‍ഫിലായിരുന്ന സെയ്ബാന്റെ പിതാവ് അഹമ്മദ് കബീര്‍ വീട്ടുകാര്‍ക്കൊപ്പം പെരുന്നാള്‍ കൂടുന്നതിനായി ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയിരുന്നത്.
ഗള്‍ഫിലായിരുന്ന സെയ്ബാന്റെ പിതാവ് അഹമ്മദ് കബീര്‍ വീട്ടുകാര്‍ക്കൊപ്പം പെരുന്നാള്‍ കൂടുന്നതിനായി ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയിരുന്നത്.
തിരച്ചില്‍ നടത്തുമ്പോള്‍ സ്തീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പുഴയോരത്ത് പ്രാര്‍ഥനയിലായിരുന്നു. ചേരൂരിലെത്തിച്ച മൃതദേഹം ഒരുനോക്ക് കാണുന്നതിന് നിരവധിപേരാണ് നാടിന്റെ നാനാഭാഗത്തുനിന്നായി എത്തിയത്.
ഡിവൈ.എസ്.പി. എം.വി.സുകുമാരന്‍, വിദ്യാനഗര്‍ സി.ഐ. ബാബു പേരിങ്ങേത്ത്, എസ്.ഐ. വി.കെ.വിനോദ്കുമാര്‍ തുടങ്ങിയവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പരിശോധനയ്ക്ക് നേതൃത്വം നല്കി.
മന്ത്രി ഇ.ചന്ദ്രശേഖരന്, എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുള്‍ റസാഖ്, തഹസില്‍ദാര്‍ നാരായണന് തുടങ്ങിയവരും സ്ഥലത്തെത്തി.