കാസര്‍കോട്: ഭാരതീയ മസ്ദൂര്‍ സംഘം ജില്ലാ സമ്മേളനത്തിന്റ വിളംബരം അറിയിച്ച് ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ് (ബി.എം.എസ്.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓട്ടോറിക്ഷാറാലി സംഘടിപ്പിച്ചു.

താളിപ്പടുപ്പ് മൈതാനത്ത് നിന്നാരംഭിച്ച റാലി ബി.എം.എസ്. ജില്ലാ സെക്രട്ടറി കെ.എ.ശ്രീനിവാസന്‍ ഉദ്ഘാടനംചെയ്തു.

ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘം മേഖലാ സെക്രട്ടറി വിശ്വനാഥ ഷെട്ടി, എസ്.കെ.ഉമേഷ്, എ.വിശ്വനാഥന്‍, കെ.രതീഷ്, റിജേഷ്, കെ.നാരായണ, എ.കേശവ എന്നിവര്‍ സംസാരിച്ചു.