പനജി: പ്രവാസി എഴുത്തുകാരനായ കണക്കൂര്‍ സുരേഷ്‌കുമാറിന്റെ പുതിയ നോവല്‍ 'ഗോമന്തക'ത്തെപ്പറ്റി പ്രവാസി സാഹിത്യ കൂട്ടായ്മ ഗോവയില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. മഡ്ഗാവ് ഗണപതി മുരുഗന്‍ ക്ഷേത്രം ഹാളില്‍ 26-ന് വൈകീട്ട് 3 മണിക്കാണ് പരിപാടി. ഗോവ, കാര്‍വാര്‍, ബെംഗളൂരു, മുംബൈ, മംഗളൂരു എന്നിവിടങ്ങളില്‍നിന്ന് എഴുത്തുകാരും സാഹിത്യ ആസ്വാദകരും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് സാഹിത്യ കൂട്ടായ്മ കണ്‍വീനര്‍ പി.എന്‍.ശിവശങ്കരന്‍ അറിയിച്ചു.