ബന്തടുക്ക: നവകേരള സൃഷ്ടിക്ക് വായനശാലകള്‍ സക്രിയപങ്ക് വഹിച്ചിട്ടുണ്ടെന്നും ഗ്രന്ഥാലയങ്ങള്‍ കാലത്തിനനുസരിച്ച് മാറണമെന്നും കേന്ദ്ര സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ജി.ഗോപകുമാര്‍ പറഞ്ഞു. മുന്നാട് നെഹ്രു ഗ്രന്ഥാലയത്തിന്റെ വാര്‍ഷികാഘോഷപരിപാടികള്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.ടി.രാഘവന്‍ അധ്യക്ഷതവഹിച്ചു. എ.കരുണാകരന്‍, ടി.ബാലകൃഷ്ണന്‍, ഇ.രാഘവന്‍, അഡ്വ. ശ്രീജിത്ത് മാടക്കല്ല് എന്നിവര്‍ പ്രസംഗിച്ചു. എ.ദാമോദരന്‍ സ്വാഗതവും പികെ.സുരേഷ് നന്ദിയും പറഞ്ഞു.