പാനൂര്‍ : പാനൂര്‍ ബൈപാസ് റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ബസ്സ് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തി.

പൊയിലൂര്‍ , തലശ്ശേരി ഭാഗത്തു സര്‍വീസ് നടത്തുന്ന ബസ്സുകളുടെ മിന്നല്‍ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു. വെള്ളിയാഴ്ച സാധാരണ ഗതിയില്‍ സര്‍വീസ് നടത്തിയ ബസ്സുകള്‍ പൊടുന്നനെ സര്‍വീസ് നിര്‍ത്തിവച്ചു ബസ് സ്റ്റാന്‍ഡില്‍ പിടിച്ചിടുകയായിരുന്നു. യാത്രക്കാര്‍ ഇതോടെ പെരുവഴിയില്‍ ആയി. ഏപ്രില്‍ 7 ാം തീയതി മുതല്‍ ബൈപാസ് റോഡ് വഴി ഉള്ള സര്‍വീസ് പൂര്‍ണമായും ബഹിഷ്‌കരിക്കാനാണ് ആഹ്വാനം.