വിവാഹം

വിവാഹം

ഇരിക്കൂർ: നിടുവള്ളൂർ ശ്രീനിലയത്തിലെ കെ.ബാലകൃഷ്ണന്റെയും അനിതയുടെയും മകൾ ജിനിഷയും പേരാവൂർ ബെങ്കളക്കുന്ന് ദിവ്യനിവാസിൽ എം.വത്സന്റെയും കെ.ഉഷയുടെയും മകൻ ദിവിൻഘോഷും വിവാഹിതരായി.

വിവാഹം

മട്ടന്നൂർ: എൻ.എസ്.എസ്. തലശ്ശേരി താലൂക്ക് യൂണിയൻ കമ്മിറ്റിയംഗം പേരാവൂർ തിരുവോണപ്പുറത്തെ ‘അമൃത’ത്തിൽ എം.ഭാസ്കരന്റെയും എൻ.സജിതയുടെയും മകൾ സൂര്യഭാസ്കറും മട്ടന്നൂർ എം.ജി. റോഡിലെ ‘കൃഷ്ണ’യിൽ പി.വി.കൃഷ്ണന്റെയും മാണിക്കോത്ത് സുജാതയുടെയും മകൻ സഞ്ജയ് കൃഷ്ണനും വിവാഹിതരായി.

മട്ടന്നൂർ: കാരപേരാവൂരിലെ പുതിയപറമ്പത്ത് ഹൗസിൽ അനന്തമാരാരുടെയും കമലാക്ഷിയുടെയും മകൻ പി.വി.ഷജിത്തും (മട്ടന്നൂർ മഹാദേവക്ഷേത്രം ജീവനക്കാരൻ) മടിക്കേരി ശുണ്ടിക്കൊപ്പയിലെ ശേഷപ്പയുടെയും ശോഭനയുടെയും മകൾ എച്ച്.എസ്.ജ്യോതിയും വിവാഹിതരായി.