മുഖ്യമന്ത്രി പിണറായി വിജയനെതിരായി നടന്ന പ്രതിഷേധ പ്രകടനം
മട്ടന്നൂര്‍: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മട്ടന്നൂരില്‍ പ്രതീകാത്മക പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതീകാത്മകമായി മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു.
പിണറായി വിജയന്റെ മുഖംമൂടി അണിഞ്ഞ ആളെ വിലങ്ങണിയിച്ച് മട്ടന്നൂര്‍ നഗരത്തിലൂടെ പ്രകടനം നടന്നു. പരിപാടി പോലീസ് സ്റ്റേഷന് മുന്പില് ഡിസിസി സെക്രട്ടറി രാജീവന് എളയാവൂര് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഫര്സിന് മജീദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി വിനീഷ് ചുള്ളിയാന്‍,ജില്ലാ സെക്രട്ടറിമാരായ രോഹിത്ത് പടിയൂര്‍, വിജിത്ത് നീളഞ്ചേരി, രാജേഷ് കൂടാളി, അയ്യൂബ് ബ്ലാത്തൂര്‍, ഉനൈസ് കോളയാട്, ശ്രുതി കയനി, ഹരികൃഷ്ണന് പാളാട് തുടങ്ങിയവര്‍ സംസാരിച്ചു. രാജേഷ് കയനി,സന്തോഷ് വച്ചാക്കില്, നിധീഷ് കൊതേരി,ശ്രീനേഷ് മാവില,അഷ്റഫ് ഇളമ്പാറ,ജിഷ്ണു പെരിയച്ചര്, ഷമീല്‍ ആയിപ്പുഴ, സുനീഷ് കോളയാട്,സന്തോഷ് ഒ.എം,റിബിന് കോളോളം തുടങ്ങിയവര്‍ നേതൃത്വം നല്കി.
Content Highlights: youth congress strike against pinarayi vijayan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..