നടുവിൽ: ഇടനാടൻ ചെങ്കൽക്കുന്നുകളിൽ സമൃദ്ധിയുടെ പൂക്കാലമെത്തി. മഴയുടെ ശക്തി തെല്ലൊന്ന് കുറഞ്ഞതോടെ പാറപ്പരപ്പുകൾ നീലയും വെള്ളയും കലർന്ന നിറപ്പൊലിമയിൽ കാഴ്ചക്കാരുടെ മനംകവരുകയാണ്. മാവിലംപാറ, കൂനം, കുളത്തൂർ, നാടുകാണി, ഏഴുംവയൽ, കാരക്കുണ്ട്, അമ്മാനപ്പാറ, പൊന്നുരുക്കിപ്പാറ എന്നിവിടങ്ങളിലൊക്കെ പൂക്കൾ വിരിഞ്ഞു.

കാക്കപ്പൂവാണ് കൂടുതലുള്ളത്. കാരക്കുണ്ടിൽ ചൂതും ഇടകലർന്ന് പൂത്തിട്ടുണ്ട്. ഇതോടൊപ്പം കൃഷ്ണപ്പൂവും അഴുകണ്ണിയും അള്ളാൻ കിഴങ്ങും പൂത്തുനിൽക്കുന്നു. മാവിലംപാറ അവിടുത്ത് കാവിന് സമീപം കണ്ണാന്തളിപ്പൂക്കളും ചിങ്ങച്ചന്തമൊരുക്കി വിരുന്നെത്തിക്കഴിഞ്ഞു.