കൂത്തുപറമ്പ്: കൂത്തുപറമ്പ് ടൗണിൽ ട്രാഫിക് സർക്കിൾ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭനടപടി തുടങ്ങി. തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് സ്ഥാപിക്കുന്നത്. കണ്ണൂർ, തലശ്ശേരി, മട്ടന്നൂർ ഭാഗങ്ങളിലേക്കുള്ള റോഡുകൾ കൂടിച്ചേരുന്ന സ്ഥലത്താണിത്.

പ്രാരംഭനടപടിയെന്ന നിലയിൽ സർക്കിളിന്റെ രൂപത്തിൽ മണൽചാക്കുകൾ നിരത്തിവെച്ചു. ട്രാഫിക്‌ സർക്കിൾ സ്ഥാപിച്ചാലുണ്ടാവുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനായി ചൊവ്വാഴ്ച രാത്രിയിലാണ് മണൽചാക്കുകൾ നിരത്തിവച്ചത്. 10 ദിവസംവരെ ഇത് ഇവിടെ നിലനിർത്തി പ്രശ്നങ്ങൾ പഠിച്ചശേഷമാണ് കോൺക്രീറ്റ് സർക്കിൾ നിർമിക്കുക. അപകടങ്ങളും ഗതാഗതക്കുരുക്കും കുറയ്ക്കാൻ ലക്ഷ്യമിട്ടുകൂടിയാണിത്.

content highlights; traffic circle construction progressed in koothuparampu town