തളിപ്പറമ്പ് : സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നാരോപിച്ചും ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്നാവശ്യപ്പെട്ടും ബി.ജെ.പി. തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്ക് കത്തയച്ചുകൊണ്ട് പ്രതിഷേധിച്ചു. പ്രതിഷേധസമരം ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം എ.പി. നാരായണൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി. സുദർശൻ അധ്യക്ഷത വഹിച്ചു. കെ. രവീന്ദ്രൻ, അഡ്വ. വിശ്വനാഥൻ, രമേശൻ ചെങ്ങൂനി, ഉണ്ണികൃഷ്ണൻ പനക്കാട് എന്നിവർ സംസാരിച്ചു.