തളിപ്പറമ്പ്: കേരളം മുന്നോട്ടുവെച്ച ഒരാവശ്യവും പരിഗണിക്കാതെ ബജറ്റിലൂടെ കേന്ദ്രം കാണിച്ചത് കടുത്ത അനീതിയാണെന്ന് ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി കുറ്റപ്പെടുത്തി. പൗരത്വഭേദഗതി നിയമത്തിനെതിരേയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേയും ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന സഹനസമര പദയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പ് ബ്ലോക്കിലെ പദയാത്ര ചപ്പാരപ്പടവ് പഞ്ചായത്തിലെ തെറ്റുന്ന റോഡിൽ കെ.പി.സി.സി. നിർവാഹക സമിതി അംഗം അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്തു. എം.വി.രവീന്ദ്രൻ അധ്യക്ഷതവഹിച്ചു.

പൂവ്വം, ചെനയന്നൂർ, സെയ്ദ്‌ നഗർ, മന്ന സൂര്യ ഓഡിറ്റോറിയം, ചൊറുക്കള തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിനുശേഷം കുറുമാത്തൂർ പൊക്കുണ്ടിൽ സമാപിച്ചു. സമാപന സമ്മേളനം കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. കെ.സി.മുഹമ്മദ് ഫൈസൽ, ഇ.ടി.രാജീവൻ, മനോജ് കൂവേരി, എ.ഡി.സാബൂസ് തുടങ്ങിയവർ സംസാരിച്ചു.

വിവിധയിടങ്ങളിൽ വി.കെ.അബ്ദുൾഖാദർ മൗലവി, എം.നാരായണൻകുട്ടി, മാർട്ടിൻ ജോർജ്, എം.പി.ഉണ്ണിക്കൃഷ്ണൻ, രജനി രമാനന്ദ്, പി.ടി.മാത്യു, ടി.ജനാർദനൻ, രാജീവൻ കപ്പച്ചേരി, സുരേഷ്ബാബു എളയാവൂർ തുടങ്ങിയവർ പ്രസംഗിച്ചു.