തളിപ്പറമ്പ്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണവും അഴിമതിയും മറച്ചുവെക്കാൻ പൗരത്വബില്ലുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് താത്കാലികമായി സാധിച്ചുവെന്ന് ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. കോൺഗ്രസ് പരിയാരം മണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങൾകൊണ്ട് നേട്ടമുണ്ടാക്കിയ രണ്ട് ജനദ്രോഹ ഭരണത്തിനെതിരെയും അതിശക്തമായ പ്രക്ഷോഭപരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പി.വി.സജീവൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം ചന്ദ്രൻ തില്ലങ്കേരി, ഡി.സി.സി. സെക്രട്ടറിമാരായ ടി.ജനാർദ്ദനൻ, ഇ.ടി.രാജീവൻ എന്നിവർ സംസാരിച്ചു. അഡ്വ. ഇ.ആർ.വിനോദ് ക്ലാസെടുത്തു.