തളിപ്പറമ്പ്: മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബ് ഗാന്ധിജയന്തി ആഘോഷം തുടങ്ങി. തിങ്കളാഴ്ച 150 വിദ്യാർഥികൾ ഗാന്ധി വേഷത്തിലാണ് സ്കൂളിലെത്തിയത്. ഇവർ സ്കൂൾ മുറ്റത്തും ക്ലാസുകളിലുമായി നടന്നുനീങ്ങിയത് കൗതുകമായി.

വിദ്യാർഥികളിൽ ചരിത്രബോധവും പൗരബോധവും വളർത്താൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഗാന്ധി ക്വിസ്സും നടന്നു. പ്രഥമാധ്യാപിക പി.വി.വിജയലക്ഷ്മി, എസ്.കെ.നളിനാക്ഷൻ, ടി.കെ.സുബ്രഹ്മണ്യൻ നമ്പൂതിരി, കെ.പുഷ്പവല്ലി, പി.കെ.ഇന്ദിര, എം.വി.അശോകൻ എന്നിവർ നേതൃത്വം നൽകി.