തലശ്ശേരി : കെ.എസ്.ടി.എ. തലശ്ശേരി സൗത്ത് ഉപജില്ലാ കമ്മിറ്റി തലശ്ശേരി നഗരസഭ, ധർമടം, ന്യൂമാഹി പഞ്ചായത്തുകളിലെ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ്്‌ സെൻററിലേക്ക് 200 കൈത്തറി കിടക്കവിരി നൽകി. കെ.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി കെ.കെ.പ്രകാശൻ തലശ്ശേരി നഗരസഭാ ചെയർമാൻ സി.കെ.രമേശന് കൈമാറി. വി.പ്രസാദ്, ടി.വി.സഖീഷ്, പ്രജീഷ്‌ വേങ്ങ, കെ.പ്രസാദൻ, ജോസഫ് നിക്സൺ എന്നിവർ പങ്കെടുത്തു.