തലശ്ശേരി : മാക്കൂട്ടം മുതൽ പെട്ടിപ്പാലം വരെ കടൽക്ഷോഭത്തിന് പരിഹാരം കാണാൻ ഭിത്തി നിർമിക്കണമെന്നാവശ്യപ്പെട്ട് തലായി വാർഡ് മുസ്‌ലിം ലീഗ് കെ.മുരളീധരൻ എം.പി.ക്ക് നിവേദനം നൽകി. യു.സി.അക്ബർ, റഷീദ് തലായി, പി.വി.റിജാസ്, സി.വി.ഷഫീക്, എ.പി.ഇസ്മയിൽ എന്നിവരാണ് നിവേദനം നൽകിയത്.