തലശ്ശേരി : കടലേറ്റഭീഷണി നേരിടുന്ന മാക്കൂട്ടത്ത് ഭിത്തി നിർമിക്കാൻ 40 ലക്ഷം രൂപ അനുവദിച്ചു. തുടർനടപടി ഇറിഗേഷൻ വിഭാഗം നടത്തും. ന്യൂമാഹി സ്നേഹതീരം റോഡിനു സമീപം കുറിച്ചിയിൽ കടൽഭിത്തി അറ്റകുറ്റപ്പണി, ചാലിൽ കടപ്പുറം കടൽഭിത്തി അറ്റകുറ്റപ്പണി എന്നിവ നടത്തണം. തലായി-മാക്കൂട്ടം കടപ്പുറം സംരക്ഷിക്കാൻ കടൽഭിത്തി അറ്റകുറ്റപ്പണി നടത്താൻ സബ്കളക്ടർ ഓഫീസിൽ നടന്ന യോഗത്തിലാണ് തീരുമാനിച്ചത്. സബ്കളക്ടർ ആസിഫ് കെ.യൂസഫ്, എ.എൻ.ഷംസീർ എം.എൽ.എ. എന്നിവർ പങ്കെടുത്തു.