തലശ്ശേരി: എരഞ്ഞോളിപ്പാലത്തിനു സമീപം ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു. തലശ്ശേരി പാറാൽ കാട്ടിക്കണ്ടി ഹൗസിൽ പ്രവീണയ്ക്കാണ് (40) പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.