തലശ്ശേരി: സംയുക്ത തൊഴിലാളിയൂണിയൻ സമരസമിതിയുടെ നേതൃത്വത്തിൽ പണിമുടക്കിയ തൊഴിലാളികൾ തലശ്ശേരി മേഖലയിൽ പ്രകടനവും തൊഴിലാളി കൂട്ടായ്മയും സംഘടിപ്പിച്ചു. തലശ്ശേരി നഗരത്തിൽ നടന്ന കൂട്ടായ്മ സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ.ചന്ദ്രൻ ഉദ്ഘാടനംചെയ്തു. എം.ബാലൻ അധ്യക്ഷതവഹിച്ചു. സാഹിർ പാലക്കൽ, പ്രദീപ് പുതുക്കുടി, എം.സി.പവിത്രൻ, ടി.പി.ശ്രീധരൻ, എസ്.ടി.ജെയ്‌സൺ, എം.കെ.ഗോപി എന്നിവർ നേതൃത്വം നൽകി.

കതിരൂരിൽ ടി.പി.ശ്രീധരൻ, പി.ജനാർദനൻ, പുത്തലത്ത് സുരേഷ് ബാബു, പൊന്ന്യം കൃഷ്ണൻ, സി.സജീവൻ, കെ.വി.പവിത്രൻ, ശ്രീജിത്ത് ചോയൻ, എ.കെ.ശോഭ, കെ.എം.ഷാജി എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ യുവജനപ്രകടനം നടന്നു. പൊന്ന്യത്ത് നടന്ന യോഗം എ.വാസു ഉദ്ഘാടനംചെയ്തു. യു.ദാമോദരൻ, ഇ.പി.ശ്രീധരൻ, സി.വത്സൻ എന്നിവർ സംസാരിച്ചു.