തലശ്ശേരി: ജനറൽ ആസ്പത്രി പരിസരത്ത് ആസ്പത്രി പ്രക്ഷോഭസമിതി ധർണ നടത്തി. ആസ്പത്രി നവീകരണത്തിൽ അഴിമതിനടത്തിയവർക്കെതിരേ നടപടിയെടുക്കുക, അടച്ചിട്ട ഓപ്പറേഷൻ തിയേറ്റർ ഉടൻ തുറക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഡി.സി.സി. അംഗം കെ.ശിവദാസൻ ഉദ്ഘാടനംചെയ്തു. ഗഫൂർ മനയത്ത് അധ്യക്ഷതവഹിച്ചു. പ്രൊഫ. ദാസൻ പുത്തലത്ത്, ടി.എം.സുധാകരൻ, കൊട്ടിയോടി വിശ്വനാഥൻ, എം.പി.പ്രശാന്ത്, ഉസ്മാൻ പി. വടക്കുമ്പാട്, ജയൻ പരമേശ്വരൻ, കെ.മുസ്തഫ, സി.എച്ച്.അനൂപ്, മുഹമ്മദ് ഗുലാം എന്നിവർ സംസാരിച്ചു.