തലശ്ശേരി: ഗവ. ബ്രണ്ണൻ കോളേജ് റിട്ട. ടീച്ചേഴ്സ് ഫോറം കോളേജിലെ ഒന്നാംവർഷ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകി. പ്രിൻസിപ്പൽ ഡോ. കെ.എം.മുരളീധരൻ നായർ വിതരണം ചെയ്തു. കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ പ്രൊഫ. കെ.കുമാരൻ അധ്യക്ഷത വഹിച്ചു. പ്രൊഫ. വി.രവീന്ദ്രൻ, പ്രൊഫ. കെ.ഫൽഗുനൻ, കെ.രവീന്ദ്രൻ, മേജർ പി.ഗോവിന്ദൻ, പ്രൊഫ. പി.രമ, അനുപ്രിയ എന്നിവർ സംസാരിച്ചു.