kannur
സ്റ്റീൽ ബോംബ്

അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി മൈലാടിയിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. കല്ലായി റോഡിൽ കലുങ്കിനു താഴെയാണ് കഴിഞ്ഞദിവസം വൈകീട്ട് ബോംബ് കണ്ടെത്തിയത്.

ബിൽഡിങ് നിർമാണത്തിൽ ഏർപ്പെട്ട തൊഴിലാളികളാണ് കണ്ടത്. കുത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി ബോംബ് കൊണ്ടു പോകുകയായിരുന്നു. പൊതുവെ സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രാദേശത്ത് ബോംബ് കണ്ടെത്തിയത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.

content highlights; steel bomb found in ancharakkandi