പിലാത്തറ: കുട്ടികളുടെ ബുദ്ധി തനതായരീതിയിൽ വികസിപ്പിക്കണമെന്നും അവരുടെ ആകാംക്ഷയെ തട്ടിയുണർത്തുന്നതായിരിക്കണം വിദ്യാഭ്യാസവും വിദ്യാലയവുമെന്നും സ്പീക്കർ പി.ശ്രീരാകൃഷ്ണൻ പറഞ്ഞു. കടന്നപ്പള്ളി യു.പി. സ്കൂളിൽ നിർമിച്ച രണ്ടാം ബ്ലോക്ക് ഇരുനില കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തോട്‌ സംവദിക്കുകുന്നവരായി കുട്ടികൾ മാറി. അത്‌ തിരിച്ചറിഞ്ഞുകൊണ്ടുള്ള മാറ്റമാണ് സർക്കാർ വരുത്തുന്നത്. കാലത്തിനനുസരിച്ച് മാറിയില്ലെങ്കിൽ കുട്ടികൾ എല്ലാ മേഖലകളിൽനിന്നും പിൻതള്ളപ്പെടുമെന്ന് സ്പീക്കർ പറഞ്ഞു.

ടി.വി.രാജേഷ് എം.എൽ.എ. അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ഉന്നതവിജയികളെ മാടായി ബാങ്ക് പ്രസിഡന്റ് പി.പി.ദാമോദരൻ അനുമോദിച്ചു.പ്രതിഭാ കേന്ദ്രം എ.ഇ.ഒ. പി.അബ്ദുള്ള ഉദ്ഘാടനംചെയ്തു. സിവിൽ എൻജിനീയർ കെ.വി.സുകുമാരന് മാനേജർ പി.ടി.ഗോവിന്ദൻ നമ്പ്യാർ ഉപഹാരം നൽകി. കെ.മോഹനൻ, കെ.സി.പദ്മനാഭൻ, ടി.വി.സുധാകരൻ, എം.ശുഭ, എം.സരോജനി, രാജേഷ് കടന്നപ്പള്ളി, വി.വി.ലക്ഷ്മി, ഐ.വി.പവിത്രൻ, പ്രഥമാധ്യാപിക ടി.രാധ എന്നിവർ സംസാരിച്ചു.

വിദ്യാലയ വികസനസംഗമത്തിൽ ടി.വി.ചന്ദ്രൻ, എം.ബി.ചിണ്ടൻ, മുസ്തഫ കടന്നപ്പള്ളി, ടി.രാജൻ, പി.കെ.നാരായണൻ, സി.സി.ശിവശങ്കരൻ നമ്പ്യാർ, ഇ.എൻ.പദ്മനാഭൻ, കെ.നളിനി, പി.വി.ദേവിക എന്നിവർ സംസാരിച്ചു.