ശ്രീകണ്ഠപുരം : പഴയങ്ങാടി ഗവ. യു.പി. സ്കൂളിലെ വിവിധ ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം മുൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.കെ. രവി നിർവഹിച്ചു. പ്രഥമാധ്യാപകൻ ഇ.കെ. അജിത്കുമാർ അധ്യക്ഷനായി. സി.പി. അബ്ദുൾ റഷീദ്, കെ.വി. ബാലകൃഷ്ണൻ, ഓൺലൈൻ സ്റ്റിബി, കെ. സൈമൺ, എം. വിജിഷ, ജുവൽ സ്റ്റിബി എന്നിവർ സംസാരിച്ചു.