ശ്രീകണ്ഠപുരം : പഴയങ്ങാടി ബദരിയ നഗറിൽ ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റിയും ഗ്ലോബൽ കെ.എം.സി.സി.യും ചേർന്ന് നിർമിക്കുന്ന ശിഹാബ് തങ്ങൾ വില്ലേജ് റീഹാബിലിറ്റേഷൻ ആൻഡ് എജുക്കേഷണൽ സെന്ററിന്റെ കട്ടിലവെക്കൽ നടത്തി. ജില്ലാ നാഇബ് ഖാളി പി.പി. ഉമ്മർ മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ പ്രളയത്തിൽ വീട് പൂർണമായും നശിച്ചവർക്കായാണ് ഫ്ലാറ്റ് രീതിയിൽ വില്ലേജ് ഒരുങ്ങുന്നത്. കൂടാതെ തൊഴിൽ പരിശീലനകേന്ദ്രവും വിദ്യാഭ്യാസ പരിശീലനകേന്ദ്രവും വില്ലേജിൽ ഉണ്ടാവും. 70 ലക്ഷം രൂപ ചെലവിലാണ് ശിഹാബ് തങ്ങൾ വില്ലേജ് നിർമിക്കുന്നത്. എസ്. മുഹമ്മദ്, പി.ടി.എ. കോയ, ടി.എൻ.എ. ഖാദർ, എൻ.പി. റഷീദ്, പി.ടി. മുഹമ്മദ്, നിഷിത റഹ്‌മാൻ, ആർ.പി നാസർ, യു.പി. മുസ്ഥഫ തുടങ്ങിയവർ സംസാരിച്ചു.